ChuttuvattomThodupuzha
തൊടുപുഴയില്‍ എസ്.ഇ.യു ധര്‍ണ്ണ നടത്തി
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ഡി.എ കുടിശിക ഉടന്‍ അനുവദിക്കുക, തടഞ്ഞ് വച്ച ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍ലവിക്കുമെന്ന വാക്ക് പാലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. എസ് .ഇ. യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജെ സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എ നവാസ് അധ്യക്ഷത വഹിച്ചു. പി.പി ഇസ്മായില്‍, എം.എം നിഷാദ്, കെ.പി നൂറുദീന്‍, കെ.കെ നൗഷാദ്, എന്‍.കെ നാസര്‍, എം.എ സുബൈര്‍ പ്രസംഗിച്ചു.