ChuttuvattomThodupuzha
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളില്‍ ബോധവല്‍ക്കരണ ക്ലാസും ക്വിസ് പ്രോഗ്രാമും നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-30-at-03.28.59.jpeg?resize=780%2C470&ssl=1?v=1690712959)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളില്‍ പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് സ്കൂള്‍ യൂണിറ്റിലെയും ജൂനിയര്‍ റെഡ് ക്രോസ് സ്കൂള്‍ യൂണിറ്റിലെയും കുട്ടികള്‍ക്കായിട്ടാണ് ബോധവല്‍ക്കരണ ക്ലാസും ക്വിസ് പ്രോഗ്രാമും നടത്തിയത്.യോഗം ഐഎംഎ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. സുദര്ശന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജോയ് മാത്യുവിന്റെ അധ്യക്ഷത വഹിച്ചു.വിജയികള്‍ക്ക് കാഷ് അവാര്‍ഡ് സമ്മാനിച്ചു. ജൂനിയര്‍ റെഡ് ക്രോസ് ജില്ലാ പ്രസിഡന്റും സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ കമ്മിഷണറും ആയ ജയിംസ് മാളിയേക്കല്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)