ChuttuvattomThodupuzha
വക്കം പുരുഷോത്തമന്റെ നിര്യാണം: പി.ജെ ജോസഫ് അനുശോചിച്ചു
തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ ജോസഫ് അനുശോചിച്ചു. ഉറച്ച നിലപാടുകളും ആജ്ഞാശക്തിയുമുള്ള ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. സ്പീക്കറായിരിക്കെ ഭരണപക്ഷത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നടത്തിക്കൊടുക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങളും ഉറപ്പു വരുത്തുകയെന്ന നിഷ്പക്ഷ സമീപനം വക്കം സ്വീകരിച്ചിരുന്നതായും ജോസഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.