ChuttuvattomThodupuzha
രണ്ട് കിലോയോളം പഴകിയ മീൻ പിടികൂടി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/IMG-20230801-WA0047.jpg?resize=520%2C470&ssl=1?v=1690904410)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. ഇന്നലെ വൈകിട്ട് കോലാനി- നടുങ്കണ്ടം റോഡിൽ നടത്തിയിരുന്ന മീൻകടയിൽ നിന്നാണ് പഴകിയ മീൻ പിടികൂടിയത്. രണ്ട് കിലോയോളം ചീഞ്ഞ അയല മീൻ കടയുടമയെ കൊണ്ട് തന്നെ ഉദ്യോഗസ്ഥർ നശിപ്പിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ എൻ.എച്ച്. പ്രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)