കെ.ജെ ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണ സമ്മേളനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-08-at-22.55.21.jpeg?resize=780%2C470&ssl=1?v=1691560547)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരളത്തിലെ പോലീസുദ്യോഗസ്ഥരുടെ ക്ഷേമ പരിഷ്കരണങ്ങളുടെ ശില്പിയാണ് കെ.ജെ ജോര്‍ജ് ഫ്രാന്‍സിസ് എന്ന് ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് പറഞ്ഞു. കേരള പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്, തൊടുപുഴ പോലീസ് സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കെ ജെ ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.പി.എ ജില്ലാ പ്രസിഡന്റ് പി .ഐ തങ്കച്ചന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.കെ ജോസ്, തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്.സന്തോഷ് കുമാര്‍, തൊടുപുഴ ഐ.പി എസ്.എച്ച്.ഒ സുമേഷ് സുധാകരന്, പോലീസ് ഹൗസിംഗ് സഹകരണ സംഘം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.കെ ബൈജു,ജില്ലാ സെക്രട്ടറി കെ.വി വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു. പോലീസ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ പോലീസ് യൂണിറ്റുകളിലും ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷന് അങ്കണത്തില്‍ ഡിവൈ.എസ്.പി.ആര് സന്തോഷ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി കെ ബൈജു അധ്യക്ഷനായിരുന്നു. ഇടുക്കി വിജിലന്‍സ് യൂണിറ്റില്‍ ഡി.വൈ.എസ്.പി ഷാജു ജോസ് യോഗം ഉദ്ഘാടനം ചെയ്തു. സനല്‍ ചക്രപാണി അധ്യക്ഷനായിരുന്നു. സി.ഐ മാരായ ടിപ്സണ്‍ തോമസ്, ഷിന്റോ പി.കുര്യന്, കിരണ്‍ ടി.ആര്, അജിത് കുമാര്‍, ബിജു കുര്യന് എന്നിവര്‍ പ്രസംഗിച്ചു. ശാന്തന്‍പാറ പോലീസ് സ്റ്റേഷന് അങ്കണത്തില്‍ ഐ. പി. എസ്. എച്ച.് ഒ മനോജ് കുമാര്‍ എ. സി ഉദ്ഘാടനം ചെയ്തു കെ. പി .എ ജില്ലാ സെക്രട്ടറി ഇ. ജി മനോജ് കുമാര്‍ അധ്യക്ഷന്‍ ആയിരുന്നു. മുട്ടം പോലീസ് സ്റ്റേഷന് അങ്കണത്തില്‍ കെ.പി.എ ജില്ലാ പ്രസിഡന്റ് ടി എം ബിനോയ് അധ്യക്ഷനായിരുന്നു. ഐ.പി. എസ്.എച്ച്.ഒ പ്രിന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സായുധസേനയില്‍ കെ.പി.എ സംസ്ഥാനനിര്വാഹ സമിതി അംഗം ആര്.ബൈജു നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)