വാക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം പൊട്ടിച്ചു; സ്ത്രീയടക്കം രണ്ട് പേര് പിടിയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-17-at-08.33.49.jpeg?resize=780%2C470&ssl=1?v=1692286451)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍: വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പുരുഷനെയും സ്ത്രീയെയും പോലീസ് പിടികൂടി. കൂത്താട്ടുകുളം സ്വദേശികളായ കൊച്ചുപുരയ്ക്കല്‍ കുഞ്ഞുമോന് (44), ഒപ്പം താമസിക്കുന്ന സിനി (44) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.30ന് കുറുമ്പാലമാറ്റം സ്വദേശിനി മംഗലത്ത് രാധാ ചന്ദ്രന്റെ മാലയാണ് പ്രതികള്‍ കവര്‍ന്നത്. രാവിലെ വീട് പൂട്ടി ജോലിക്ക് പോകാനായി വീടിന്റെ തിണ്ണയില്‍ ഇറങ്ങിയപ്പോള്‍ പ്രതികള്‍ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും തടഞ്ഞു വച്ച് വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കരിമണ്ണൂര്‍ എസ്.എച്ച്.ഒ കെ.ജെ. ജോബിയുടെ നേതൃത്വത്തില്‍ പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ മുമ്പ് കുറുമ്പാലമറ്റത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. കൂടാതെ പ്രതികളില്‍ ഒരാളുടെ അമ്മവീട് കരിമണ്ണൂരിലാണ്. ഈ പരിചയത്തിലാണ് പ്രതികള്‍ മോഷണത്തിന് ഇവിടം തിരഞ്ഞെടുത്തത്. പ്രതികള്‍ മുമ്പും കേസുകളില്പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)