ChuttuvattomThodupuzha
മുള്ളരിങ്ങാട് ഗവ. ഹയര്‍സെക്കന്ററി സ്കൂൾ എൻ. എസ്.എസ് യൂണിറ്റ് ദത്ത് ഗ്രാമത്തിലേക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-23-at-11.01.00.jpeg?resize=780%2C470&ssl=1?v=1692813680)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുള്ളരിങ്ങാട്: ഗവ. ഹയര്‍സെക്കന്ററി സ്കൂൾ എൻ. എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദത്ത് ഗ്രാമത്തിലേക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിലെ കുട്ടികളിൽ നിന്ന് സമാഹരിച്ച വിഭവങ്ങളാണ് ഓണസമ്മാനമായി നൽകിയത്. പായസക്കൂട്ടടക്കമുള്ള എല്ലാ വിഭവങ്ങളും കിറ്റിൽ ഉണ്ടായിരുന്നു. വാർഡ് മെമ്പർ മായ ശിവദാസിന്റെ നേതൃത്വത്തിൽ അർഹരായ വീടുകളെ കണ്ടെത്തി കുട്ടികളും അധ്യാപകരും വീടുകളിൽ നേരിട്ട് ചെന്ന് കിറ്റുകൾ കൈമാറുകയായിരുന്നു. പ്രിൻസിപ്പൽ ബിജു കെ.വി, പ്രോഗ്രാം ഓഫീസർ ഷേർളി ജി.എസ്, നമിത സുരേഷ്, നിഷ കുര്യൻ, ജോമെറ്റ് ജോസഫ്, എൻ.എസ്.എസ് വോളണ്ടിയർ ലീഡർമാരായ അബിൻ ജോഷി, വിസ്മയ വിജേഷ് എന്നിവർ നേതൃത്വം നൽകി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)