ChuttuvattomThodupuzha
തൊടുപുഴ ടൗണ്‍ ശാഖയില്‍ ഗുരുദേവ ജയന്തി ആഘോഷം വ്യാഴാഴ്ച്ച നടക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-21-at-01.44.07.jpeg?resize=780%2C470&ssl=1?v=1689929083)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം തൊടുപുഴ ടൗണ്‍ ശാഖയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 31 ന് നടക്കും. രാവിലെ 8.30 ന് ശാഖ പ്രസിഡന്റ് ഡി. മനോഹരന് പതാക ഉയര്‍ത്തും. ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, പ്രഭാഷണം, സാംസ്കാരിക സമ്മേളനം , പ്രസാദ ഊട്ട് എന്നിവ നടക്കും. യൂണിയന് കണ്‍വീനര്‍ വി.ബി സുകുമാരന്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം സ്മിത ഉല്ലാസ് ജയന്തി സന്ദേശം നല്‍കും. തുടര്‍ന്ന് ഘോഷയാത്രയും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് ഡി. മനോഹരന്, സെക്രട്ടറി എ.വി വിജയന് എന്നിവര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)