ChuttuvattomThodupuzha
കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് ഓണാഘോഷം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-29-at-10.44.16.jpeg?resize=780%2C470&ssl=1?v=1693331076)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. തൊടുപുഴ സിന്ന മണ് ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ കുടുംബ സംഗമവും മുതിര്‍ന്ന അഭിഭാഷകരെ മുതിര്‍ന്ന ക്ലാര്‍ക്ക് മാരെ ആദരിക്കല്‍ ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി സോഫി തോമസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സജി കുറ്റിച്ചിറ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ആലപ്പുഴ ജില്ലാ ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ പങ്കെടുത്തു. ബാര്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോസഫ് ജോണ്‍, തൊടുപുഴ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഷാജി കുര്യന് ,ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ. ആന്റണി ജെ. മാറാട്ടില്‍,സ്വീറ്റ് സണ്‍ ജോസഫ്, അഡ്വ. എം.എം തോമസ് എം.എസ് മനോഹരന്, കെ.എം സാബു, ശ്രീകുമാര്‍, കെ.ജി സജിമോന്‍ ശ്രീജ മോള് മാധവന് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)