ChuttuvattomThodupuzha
വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍; യോഗം നാളെ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/5d6f39ba-2948-485c-b081-f6af8574a9a5.jpeg?resize=780%2C470&ssl=1?v=1686844660)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സംസ്ഥാനത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി 1 യോഗ്യത തീയതി ആയി നിശ്ചയിച്ചും 2023 സെപ്റ്റംബറില്‍ സംക്ഷിപ്ത പുതുക്കല്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ നിലവിലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച്
സംക്ഷിപ്ത പുതുക്കല്‍ പരിപാടി നടത്താന്‍ നിര്‍ദ്ദേശിച്ച് ഉത്തരവായി. തുടര്‍ന്ന് തൊടുപുഴ നഗരസഭയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും, റസിഡന്റ് അസോസിയേഷന് ഭാരവാഹികളുടെയും യോഗം നഗരസഭാതലത്തില്‍ തിങ്കളാഴ്ച്ച മൂന്നിന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)