Thodupuzha
യൂത്ത് കോണ്‍ഗ്രസ് (എസ്) ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/20210616_221734-5-scaled.jpg?resize=780%2C470&ssl=1?v=1629897417)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോണ്‍ഗ്രസി (എസ്) ന്റെ പോഷക സംഘടനയായ യൂത്ത് കോണ്‍ഗ്രസ് (എസ്) തൊടുപുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസ് തുറന്നു. യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് റോഷന് സര്‍ഗം ഓഫീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജയ്സണ്‍ ജോസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി എം.മനോജ്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹരികുമാര്‍ തോപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഭാസ്കരന്, യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ വൈസ് പ്രസിഡന്റ് ഹരിനാരായണന്, ബ്ലോക്ക് ഭാരവാഹികളായ ജിതിന് പാനയില്‍, ഡാലിഷ് മൈക്കിള്‍, കിരണ്‍ നായര്‍, അഡ്വ. മനോജ്്നായര് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)