തൊടുപുഴയില്‍ സൈക്കിള്‍ പഠനയാത്ര നടത്തി; അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-05-at-23.07.56.jpeg?resize=780%2C470&ssl=1?v=1693980525)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെയും തൊടുപുഴ സൈക്ലിംഗ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സൈക്കിള്‍ പഠനയാത്ര നടത്തി. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് ഉത്തേജനം പകരാന്‍ സൈക്ലിംഗ് യാത്രകള്‍ക്ക് കഴിയുമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിപറഞ്ഞു. തൊടുപുഴ നിന്നും തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് നടത്തിയ സൈക്കിള്‍ പഠനയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
സൈക്ലിംഗ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് അഡ്വ. ജോര്‍ലി കുര്യന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫിബ കമ്മീഷണര്‍ ഡോ. പ്രിന്‍സ് കെ. മറ്റം,ഓഷ്യന്‍ ചാമ്പ്യന്‍ ബേബി വര്‍ഗ്ഗീസ് ,സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം റഫീക് പള്ളത്തുപറമ്പില്‍, ഷട്ടില്‍ ബാറ്റ്മിന്റണ്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സൈജന് സ്റ്റീഫന്‍, കേരള സൈക്ലിംഗ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷന് ഭാരവാഹികളായ എ.പി. മുഹമ്മദ് ബഷീര്‍ , ഷെല്ബിന് ജോസ് തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)