കല്ലൂര്‍ക്കാട് പരപ്പനാട്ട് അനീഷ് (35) ബോംബെയില്‍ കുഴഞ്ഞുവീണ് മരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-06-at-05.06.24-1.jpeg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കല്ലൂര്‍ക്കാട്: പരപ്പനാട്ട് അനീഷ് (35) ബോംബെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. ആയവന സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയില്‍ തിങ്കളാഴ്ച്ച പ്ലൈവുഡ് ലോഡ് കയറ്റി മുംബൈയില്‍ എത്തിയ അനീഷ് തിരികെ ലോഡുമായി വരുന്നതിന് വേണ്ടി മുംബൈയില്‍ താമസിയ്ക്കുകയായിരുന്നു. ഇതിനിടെ കുളിമുറിയില്‍ കുളിയ്ക്കുവാന്‍ കയറിയതാണ് ഇയാള്‍. പുറത്തിറങ്ങാന്‍ വൈകിയതിനാല്‍ കൂടെയുള്ളവര്‍ വിളിച്ചു നോക്കിയെങ്കിലും വാതില്‍ തുറന്നില്ല. പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോളാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം വ്യാഴാഴ്ച്ച രാവിലെ ആറിന് നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ്ക്കും. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം 11ന് വീട്ടുവളപ്പില്‍ സംസ്കരിയ്ക്കും. പരേതനായ കുഞ്ഞപ്പൻ്റേയും അമ്മിണിയുടേയും മകനാണ് അനീഷ്. ഭാര്യ: ജോസ്മി, കുളങ്ങാട്ടുപാറ പൂമലയില്‍ കുടുംബാഗം. മക്കള്‍ കാര്‍ത്തിക്, കാശിനാഥന്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)