ChuttuvattomThodupuzha
യോഗ ക്ഷേമസഭ ജില്ലാ വാര്‍ഷികവും മധ്യമേഖല സമ്മേളനവും നാളെ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-11.31.37-1.jpeg?resize=780%2C470&ssl=1?v=1694716508)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: യോഗ ക്ഷേമസഭ ജില്ലാ വാര്‍ഷികവും മധ്യമേഖല സമ്മേളനവും നാളെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം ഗായത്രി കല്യാണ മണ്ഡപത്തില്‍ നടക്കും. രാവിലം 10.30 ന് പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യോഗ ക്ഷേമസഭ ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യന് നമ്പൂതിരി അധ്യക്ഷത വഹിക്കും. ബ്രാഹ്മിണ്‍സ് വിഷ്ണു നമ്പൂതിരി അനുസ്മരണവും ഛായാചിത്ര അനാഛാദനവും നടക്കും. ഷോഡശം പദ്ധതി ഉദ്ഘാടനം യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് നിര്‍വഹിക്കും. യോഗക്ഷേമ സഭ മധ്യമേഖല യോഗത്തില്‍ മധ്യമേഖല പ്രസിഡന്റ് ടി.എന്‍ മുരളീധരന് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി ശിവദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണന്‍പോറ്റി മുഖ്യപ്രഭാഷണം നടത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)