ആയുർവേദ തെറാപ്പിസ്റ്റ് താത്കാലിക നിയമനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/images-39.jpeg?resize=767%2C400&ssl=1?v=1630121545)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഭാരതീയ ചികിത്സാവകുപ്പിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള തെറാപ്പിസ്റ്റ് (വനിത) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. കുയിലിമല സിവിൽ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ അടുത്തമാസം ഒന്നിനു ഉച്ചയ്ക്ക് 12 നാണ് അഭിമുഖം.
കേരള സർക്കാർ അംഗീകൃത ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിട്ടുള്ള വനിത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ആഫീസിൽ നേരിട്ട് ഹാജരാകണം. ഫോണ് 04862232318.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)