കേരളാ സംസ്ഥാന കയര്‍ കോര്പ്പറേഷന് ഷോറൂമായ കയര്ക്രാഫ്റ്റിന്റെ ഉദ്ഘാടനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-01-at-04.17.40-1.jpeg?resize=780%2C470&ssl=1?v=1696161314)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരളാ സര്‍ക്കാര്‍സ്ഥാപനമായ കേരളാ ക്രാഫ്റ്റിന്റെ ഉദ്ഘാടനം നടത്തി. മങ്ങാട്ടുകവല ജെഎംജെ ആര്‍കേഡില്‍ ആരംഭിച്ച കയര്‍ക്രാഫ്റ്റ് സ്ഥാപനത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി, കേരള സ്റ്റേറ്റ് കയര്‍ കോര്പ്പറേഷന് ചെയര്മാന് ജി.വേണുഗോപാല്‍, മാനേജിങ് ഡയറക്ടര്‍ പ്രതീഷ്.ജി.പണിക്കര്‍, വാര്‍ഡ് കൗണ്‍സിലര്‍ സഫിയ ജബ്ബാര്‍,
പ്രമുഖ വ്യവസായി അനിമോന് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിനെ ഫോര്ച്യുന് ഹോം ഷോപ്പി മാനേജിങ് പാര്‍ട്നര്‍ അഖില്‍ ബാബു പൊന്നാടയണിയിച്ച് ആദരിച്ചു.വിവിധതരം കയര്‍ ഉത്പന്നങ്ങള്‍, കയര്‍ മെത്തകള്‍,നടുവേദനയ്ക്ക് ഉത്തമമായ സ്പൈന്‍ ക്രാഫ്റ്റ് മെത്തകള്‍ തുടങ്ങിയവ കയര്‍ ക്രാഫ്റ്റ് സ്ഥാപനത്തില്‍ ലഭ്യമാണ്.കൂടാതെ
ഉദ്ഘാടനത്തോടനുബന്ധിച്ച് അത്യാകര്‍ഷകമായ ഓഫറുകളുമുണ്ട് കയര്‍ക്രാഫ്റ്റ് ഷോറൂമില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)