ChuttuvattomThodupuzha
ഹരിയാനയിൽ നടന്ന ഓൾ ഇന്ത്യ പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കരിമണ്ണൂർ സ്വദേശി ജസ്റ്റിൻ ജോസിന് വെങ്കല മെഡൽ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-08-at-11.48.59.jpeg?resize=780%2C470&ssl=1?v=1696790954)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഹരിയാനയിൽ നടന്ന ഓൾ ഇന്ത്യ പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി വെങ്കല മെഡൽ കരസ്ഥമാക്കി ജസ്റ്റിൻ ജോസ്. ജില്ലാ പോലീസിലെ സി.പി.ഒയാണ് ജസ്റ്റിൻ ജോസ്. കുറച്ചു വർഷങ്ങൾക്കിടയിൽ ഇത് ആദ്യമായിട്ടാണ് കേരള പൊലീസിന് ദേശീയതല ബോഡി ബിൽഡിംഗ് മത്സരത്തിൽ ഒരു മെഡൽ ലഭിക്കുന്നത്. 100 പ്ലസ് കാറ്റഗറിയിലാണ് ജസ്റ്റിന്റെ നേട്ടം. ജില്ലയുടെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയ പോലീസ് ശരീര സൗന്ദര്യ മത്സരത്തിൽ ഒരു മെഡൽ ലഭിക്കുന്നത്. മൂന്നുവർഷം തുടർച്ചയായി സംസ്ഥാന പൊലീസ് ബോഡി ബിൽഡിംഗ് മത്സരത്തിൽ 90 പ്ലസ് വിഭാഗത്തിലെ ഗോൾഡ് മെഡലിസ്റ്റാണ് ജസ്റ്റിൻ. കൂടാതെ കഴിഞ്ഞ വർഷത്തെ മിസ്റ്റർ ഇടുക്കി ടൈറ്റിൽ വിജയി കൂടിയായ ജസ്റ്റിൻ പൊതുവിഭാഗത്തിലും കാറ്റഗറി ഗോൾഡ് നേടിയിട്ടുണ്ട്. കരിമണ്ണൂർ സ്വദേശിയായ ജസ്റ്റിൻ 12 വർഷങ്ങളായി ശരീര സൗന്ദര്യ പരിശീലനത്തിലാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)