ChuttuvattomThodupuzha
എസ്എൻഡിപി ശാഖകളിൽ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-08-at-23.08.53.jpeg?resize=780%2C470&ssl=1?v=1691561352)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയനിലെ തൊമ്മൻകുത്ത് ശാഖയിൽ വാർഷിക പൊതുയോഗവും , വനിത സംഘം തെരഞ്ഞെടുപ്പും നടന്നു. ചെയർമാൻ ബിജു മാധവൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ വി.ബി സുകുമാരന്റെ അധ്യക്ഷത വഹിച്ചു.കാളിയാർ ടൗൺ ശാഖയിൽ നടന്ന കുടുംബ സംഗമം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ വി.ബി സുകുമാരൻ , അഡ്മിനിസ്റ്റീവ് കമ്മറ്റിയംഗം എ.ബി സന്തോഷ്, വനിതാ സംഘംയൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ എന്നിവർ പങ്കെടുത്തു. മുള്ളരിങ്ങാട് ശാഖയിൽ നടന്ന കുടുംബയോഗ സംഗമം.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ബിനോജ് അധ്യക്ഷത വഹിച്ചു.ശാഖാസെക്രട്ടറി സിബി ദിവാകൻ, വനിതാ സംഘം ശാഖാ സെക്രട്ടറി സ്വപ്ന പ്രസാദ് എന്നിവർ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)