ChuttuvattomCrimeThodupuzha
കഞ്ചാവ് കടത്ത് കേസ്; പ്രതികള്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-17-at-23.20.46.jpeg?resize=780%2C470&ssl=1?v=1692339674)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കഞ്ചാവ് കടത്തികൊണ്ടുവന്ന കേസിലെ പ്രതികള്‍ക്ക് നാല് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. ചേര്‍ത്തല തെക്ക് സ്വദേശികളായ അരീപ്പറമ്പ് ചക്കനാട്ട് കിഴക്കേകൊല്യമാപറമ്പില് എസ്. സുനില്‍ (ടിപ്പര്‍ സുനില്‍-36), പെരുമ്പാറക്കാല തൃപ്പൂര പുളിയങ്കോട് രമേശ് (27) എന്നിവരെയാണ് തൊടുപുഴ എന്‍ഡിപിഎസ് പ്രത്യേക കോടതി ജഡ്ജി കെ.എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്.1.668 കി.ഗ്രാം കഞ്ചാവാണ് പ്രതികള്‍ കടത്തിയത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 2015 ജൂലൈ 15ന് കുമരകം- ചേര്‍ത്തല റോഡില്‍ ചീപ്പുങ്കല്‍ പാലത്തിന് സമീപം പ്രതികള്‍ പിടിയിലായത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന റ്റി.ആര് ജിജുവിന്റെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്. കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന നിര്‍മല്‍ ബോസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)