ChuttuvattomThodupuzha
ദീപാവലി കുടുംബ സംഗമം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/family.1666115871.jpg?resize=623%2C350&ssl=1?v=1689227530)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുടയത്തൂർ: ശ്രീശക്തി മാതൃസമിതിയുടേയും ഭാസ്കർറാവു മെമ്മോറിയൽ എഡ്യുക്കേഷൻ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും ആഭിമുഖ്യത്തിൽ ദീപാവലി കുടുംബ സംഗമം നടത്തി . സരസ്വതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമാജിക സമരസത സംസ്ഥാന സംയോജക് വി.കെ. വിശ്വനാഥൻ (വിശ്വൻ പാപ്പ ) മുഖ്യാതിഥിയായി പങ്കെടുത്തു. ശ്രീശക്തി മാതൃസമിതി പ്രസിഡന്റ് പ്രെമി രാജീവ് അധ്യക്ഷത വഹിച്ചു. വിനായക് വി.നായർ, രോഹിണിബിജു, കെ.എൻ.രഘു എന്നിവർ പ്രസംഗിച്ചു. എം.ജി സർവകലാശാല എം.എ. ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വി.ആർ.ആരതി , മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ അനിൽമോഹൻ എന്നിവരെ പരിപാടിയിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)