ChuttuvattomThodupuzha
അവകാശ സംരക്ഷണ യോഗം നാളെ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/211acb6f-100a-4d9f-9f45-968d3b6c8796.jpeg?resize=780%2C470&ssl=1?v=1698669269)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരളത്തിലെ ദളിത് ക്രൈസ്തവ സംഘടനകളുടെ ഐക്യവേദിയായ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് (സിഡിസി)ന്റെ ആഭിമുഖ്യത്തില്‍ 6ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സംരക്ഷണം സമരം നടത്തും. കൂടാതെ 28 മുതല്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായി കോട്ടയത്ത് ബിഷപ്പ് ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ ബുധനാഴ്ച 2ന് യോഗം ചേരും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുടെയും വൈദികര്‍, സഭാ ശുശ്രൂഷകര്‍, പാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ജോര്‍ജ്ജ് മണക്കാടന് അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)