ChuttuvattomThodupuzha
തൊടുപുഴ ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം
കുന്നം:- ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ നൂറോളം കുട്ടികൾ അണി നിരന്ന ശിശുദിന റാലി കണ്ണിന് കുളിർമയേകി.ശിശുദിന പരിപാടികൾക്ക് അധ്യക്ഷത വഹിച്ച സ്കൂൾ പ്രിൻസിപ്പാൾ വി എ ജുനൈദ് സഖാഫി ശിശുദിന സന്ദേശം നൽകി.പത്താം തരത്തിൽ പഠിക്കുന്ന അസ്ന അബ്ബാസ് രചിച്ച ശിശുദിന ഗാനം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.ശിശുദിന പരിപാടിയോട് അനുബന്ധിച്ച് നടന്ന കുട്ടികളുടെ പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും ശിശുദിന ഗാനങ്ങളുമെല്ലാം പരിപാടിക്ക് മാറ്റ് കൂട്ടി.അധ്യാപികമാരായ രജനി പി ആർ, ഷിജിന മോൾ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.