Karimannor
പ്രസിഡന്റിനു നേരെ കൈയേറ്റം: എല്‍.ഡി.എഫ് പ്രകടനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/IMG-20210904-WA0052.jpg?resize=780%2C470&ssl=1?v=1630772879)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍: കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോണ്‍സണെ യു.ഡി.എഫ് മെമ്പര്‍മാര്‍ േൈകയറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കരിമണ്ണൂര്‍ ടൗണില്‍ നടത്തിയ പ്രതിഷേധ യോഗം സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡി ദേവസ്യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി ജോണ്സണ്, വൈസ് പ്രസിഡന്റ് സാന്‍സണ്‍ അക്കക്കാട്ട്, ലിയോ കുന്നപ്പിള്ളി, കെ.കെ രാജന്, നിസാമോള്‍ ഷാജി, ബിജി ജോമോന്, സോണിയാ ജോബിന്, എം.എം സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)