ChuttuvattomThodupuzha
ബൂത്ത് ലെവൽ ഏജന്റ്മാരുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/WhatsApp-Image-2023-11-30-at-11.21.12-AM.jpeg?resize=780%2C470&ssl=1?v=1701323495)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം തൊടുപുഴ ഇലക്ട്രൽ രജിസ്ട്രേഷൻ -ഓഫീസറുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധാനം ചെയ്യുന്ന ബൂത്ത് ലെവൽ ഏജന്റ്മാർ പങ്കെടുത്തു. ഇലക്ട്രൽ രജിസ്ട്രാർ ഓഫീസർ കൂടിയായ തൊടുപുഴ തഹസീൽദാർ എം. അനിൽകുമാർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുറ്റമറ്റ -വോട്ടർ പട്ടികയുടെ രൂപീകരണത്തിൽ ബൂത്ത് ലെവൽ ഏജന്റ്മാരുടെ പങ്ക് വളരെ വലുതാണെന്ന് തഹസിൽദാർ പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി തഹസീൽദാർ ഭരതൻ കെ. എസ് ക്ലാസ്സ് എടുത്തു. ഉദ്യോഗസ്ഥരായ ദീപേഷ് സി.കെ, ആർ. ബിജുമോൻ, ജയചന്ദ്രൻ വി. എന്നിവർ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)