IdukkiThodupuzha
ഇടുക്കി മണ്ഡലം നവകേരള സദസ്: 8203 നിവേദനങ്ങൾ സ്വീകരിച്ചു
ഇടുക്കി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ഇടുക്കി മണ്ഡലം നവകേരള സദസിൽ സ്വീകരിച്ചത് 8203 നിവേദനങ്ങൾ .സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ 20 കൗണ്ടറുകളാണ് വേദിക്ക് സമീപം സജ്ജീകരിച്ചിരുന്നത്.
നിവേദനം നൽകാനെത്തിയവർക്ക് പ്രത്യേക സൗകര്യങ്ങളാണ് മണ്ഡലത്തിൽ ഒരുക്കിയത്.
സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കുറുകൾക്ക് മുൻപ് തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങിയിരുന്നു.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നിവേദനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഫാൻ, കുടിവെള്ളം,ലഘുഭക്ഷണം,ഇരിപ്പിട സൗകര്യം ഉൾപ്പെടെ ശീതികരിച്ച പന്തലിലാണ് നിവേദനം സമർപ്പിക്കുന്നതിനുള്ള കൗണ്ടറുകൾ പ്രവർത്തിച്ചത്. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.