ChuttuvattomThodupuzha
അനധികൃത മണ്ണെടുപ്പ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു
തൊടുപുഴ: അരിക്കുഴ ഭാഗത്ത് അനധികൃതമായി മണ്ണെടുപ്പ് നടത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. പാസ് ഇല്ലാതെ മണ്ണെടുത്ത രണ്ട് ടിപ്പറുകളും ഒരു ജെ.സി.ബിയുമാണ് തഹസില്‍ദാരുടെ നിര്‍ദ്ദേശാനുസരണം തൊടുപുഴ താലൂക്ക്തല റവന്യൂ സ്ക്വാഡ് തൊടുപുഴ പൊലീസിന്റെ സഹായത്താല്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളത്.വരുന്ന ക്രിസ്മസ് അവധി ദിവസങ്ങളില്‍ അനധികൃതമായി മണ്ണെടുപ്പ്, കരിങ്കല്ല് കടത്ത് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 24 മണിക്കൂറും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസിലെ കണ്ട്രോള് റൂമിന്റെ നമ്പറായ 04862222503 നമ്ബരിലേക്ക് പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണെന്ന് തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.