Kerala
മോദി എത്തി, സ്ത്രീ ശക്തി മോദിക്കൊപ്പം , ശോഭനയടക്കമുള്ളവര്‍ വേദിയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/pm-modi.jpeg?resize=225%2C225&ssl=1?v=1704278528)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൃശൂര്‍:കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഹെലികോപ്റ്റര്‍ മാര്‍ഗം കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജംഗ്ഷന് വരെ റോഡ് മാര്‍ഗമാണ് സഞ്ചരിക്കുന്നത്. തുടര്‍ന്ന് സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെയാകും മോദിയുടെ ഒന്നരക്കിലോമീറ്റര്‍ റോഡ് ഷോ. ഇതിന് ശേഷം തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. ശോഭന, പി ടി ഉഷ, അനില്‍ ആന്റണി, പി കെ കൃഷ്ണദാസ്, രാധാ മോഹന്‍ അഗര്‍വാള്‍, ശോഭ സുരേന്ദ്രന് തുടങ്ങിയവര്‍ വേദിയിലെത്തിയിട്ടുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)