മലയോരത്തെ ഒറ്റുകൊടുക്കുന്ന എംപിക്കും യുഡിഎഫിനും മാപ്പില്ല: കെ.കെ ശിവരാമന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/sivaraman-8.jpg?resize=780%2C470&ssl=1?v=1704785228)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ബിജെപിയുടെ ഒപ്പം ചേര്‍ന്ന് മലയോര ജനതയെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കുന്ന ഡീന്‍ കുര്യാക്കോസ് എംപിക്കും യുഡിഎഫിനും ജില്ലയിലെ ജനങ്ങള്‍ മാപ്പു തരില്ലെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ. കെ ശിവരാമന് പറഞ്ഞു. രാജ്ഭവന്മാര്ച്ചിന് മുന്നോടിയായി ഉടുമ്പന്നൂരില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗവും പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിയര്‍പ്പ് ചീന്തി പണിയെടുക്കുന്ന ആയിരക്കണക്കിന് കൃഷിക്കാര്‍ രാജ്ഭവന് മാര്‍ച്ച് നടത്താന്‍ തിരുവനന്തപുരത്ത് ചെല്ലുമ്പോള്‍ ഗവര്‍ണര്‍ ഇടുക്കി ജില്ലയിലേയ്ക്ക് വരുന്നത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടെ കാണാന്‍ കഴിയു. ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യ തത്വങ്ങളോടും പരമപുച്ഛമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണറുടെ അഹന്തയ്ക്കും ജനാധിപത്യവിരുദ്ധമായ നടപടിക്കുമെതിരെ മലയോര ജനതയുടെ വികാരം പ്രതിഫലിക്കുന്ന ഹര്‍ത്താലും രാജ്ഭവന് മാര്‍ച്ചും വിജയിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്, എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പി.ജെ ഉലഹന്നാന്, സിപിഐ ലോക്കല്‍ സെക്രട്ടറി മുരളി നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)