ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ പോസ്റ്റുമാനെ തടഞ്ഞു വയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/postman.webp?resize=615%2C384&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : തൊടുപുഴ ഈസ്റ്റ് പോസ്റ്റ് ഓഫീസില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ പോസ്റ്റുമാനെ തടഞ്ഞു വയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. പോസ്റ്റുമാന് ഗോകുല്‍ ജി.ആര്, താല്കാലിക പോസ്റ്റുമാന് താഹിര്‍ എന്നിവര്‍ രജിസ്റ്റേഡ് കത്തുകള്‍ വിതരണം ചെയ്യുന്നതിനിടയിലാണ് ഇവരെ തടഞ്ഞു വയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.മങ്ങാട്ടുകവല ഭാഗത്ത് തിമ്മേലില് വീട്ടില്‍ ഹസീന ജമാലിന് വന്ന രജിസ്റ്റേഡ് കത്ത് തനിക്ക് നല്‍കണമെന്ന് പറഞ്ഞ് മകന് അജൈ്വദ് പോസ്റ്റുമാനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. കൂടാതെ ഗേറ്റ് അടച്ച് തടഞ്ഞു വയ്ക്കുകയും ഐഡന്റിറ്റി കാര്‍ഡ് നശിപ്പിക്കുകയും കത്തുകള്‍ കീറി നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ മോചിപ്പിക്കുകയും ഐഡന്റിറ്റി കാര്‍ഡും തപാല്‍ ഉരുപ്പടികളും വീണ്ടെടുത്ത് പോസ്റ്റു മാസ്റ്റര്‍ക്ക് കൈമാറുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ പോസ്റ്റുമാന് നേരെയുണ്ടായ അതിക്രമത്തില്‍ തപാല്‍ വകുപ്പ് അധികൃതര്‍ പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)