ഡിജി കേരളം പദ്ധതി : ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സാക്ഷരത മിഷന് പങ്കാളിത്തം വഹിക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/digi-keralam-project-1.jpg?resize=510%2C323&ssl=1?v=1708155360)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : കേരള സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഡിജി കേരളം പദ്ധതിയില്‍ ഇടുക്കി ജില്ലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ സാക്ഷരത മിഷന് പങ്കാളിത്തം വഹിക്കുമെന്ന് സാക്ഷരത മിഷന് അധികൃതര്‍ അറിയിച്ചു. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യത്തോടെ സ്മാര്‍ട്ട് ഫോണ്‍ സ്മാര്‍ട്ടായി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി 28 വരെ ഡിജി വാരമായി ആചരിക്കും.
ഞായറാഴ്ച ജില്ലയിലെ സാക്ഷരത മിഷന്റെ 5 തുല്യതാ കോഴ്സ് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളിലും, 7 സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠന കേന്ദ്രങ്ങളിലും ഡിജി പ്രതിജ്ഞ എടുക്കും. ജില്ലയിലെ എല്ലാ വികസന- തുടര്‍ വിദ്യാ കേന്ദ്രങ്ങളിലും, സമ്പര്‍ക്ക പഠന കേന്ദ്രങ്ങളിലുമായി 1250 പേര് ഡിജി പ്രതിജ്ഞ എടുക്കുകയും ഡിജി സെല്‍ഫി എടുത്തു നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പങ്കളികളാകുകയും ചെയ്യുമെന്നും ജില്ലാ സാക്ഷരതാ മിഷന് കോ – ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)