സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ക്കും സേവ് ദി ഡേറ്റ് : സെന്റ് തോമസ് യുപി സ്കൂളിന്റെ വാര്‍ഷികാഘോഷ നോട്ടീസ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/WhatsApp-Image-2024-03-03-at-11.47.31-AM.jpeg?resize=450%2C253&ssl=1?v=1709446668)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം : വിവാഹ ആഘോഷങ്ങള്‍ക്കു മാത്രമല്ല സേവ് ദി ഡേറ്റ് ഇനി മുതല്‍ സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ക്കും സേവ് ദി ഡേറ്റ് . വ്യത്യസ്തമായ രീതിയില്‍ സ്കൂള്‍ വാര്‍ഷികാഘോഷ നോട്ടീസ് കാര്‍ഡ് തയ്യാറാക്കി ശ്രദ്ധ നേടുകയാണ് അറക്കുളം സെന്റ് തോമസ് യുപി സ്കൂള്‍. വാര്‍ഷികാഘോഷ ദിനം വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പിടിഎ അംഗങ്ങളും മറക്കാതിരിക്കുവാന്‍ സേവ് ദി ഡേറ്റ് കാര്‍ഡ് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ സ്റ്റാറ്റസ് ആക്കിയും ഗ്രൂപ്പുകളിലും മറ്റും പങ്കുവയ്ക്കുകയും ചെയ്താണ് സെന്റ് തോമസ് യുപി സ്കൂള്‍ ശ്രദ്ധയാകര്‍ഷിച്ചത്.
സ്കൂളിന്റ 88-ാമത് വാര്‍ഷികം ചൊവ്വാഴ്ച 11ന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. സിറിയക് പുത്തേട്ട് അധ്യക്ഷനാകും തുടര്‍ന്ന് സ്കോളര്‍ഷിപ്പ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടക്കും. ഇതിന്റ സേവ് ദ ഡേറ്റ് ആണ് കാര്‍ഡ് രൂപേണയും ചെറിയ വീഡിയോകളാക്കിയും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നോട്ടീസ് വിതരണം ചെയ്താലും പലരും അത് നഷ്ടപ്പെടുത്തുകയും വീണ്ടും തീയതി വിളിച്ചന്വേഷിക്കുകയും ചെയ്യുകയാണ് പതിവ്. ഇതൊഴിവാക്കുന്നതിനായാണ് പുതിയ രീതി പരീക്ഷിച്ചതെന്ന് സ്കൂള്‍ അധ്യാപകര്‍ പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)