യോഗക്ഷേമസഭ മന്ദിരം ഉദ്ഘാടനം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/IMG-20210917-WA0011.jpg?resize=522%2C300&ssl=1?v=1631890595)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: യോഗക്ഷേമസഭ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. പുതുക്കുളം നാഗരാജാക്ഷേത്രത്തിന് സമീപം ബ്രാഹ്മിന്‍സ് ഗ്രൂപ്പ് ചെയര്മാന് വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം യോഗക്ഷേമ സഭ ജനറല്‍ സെക്രട്ടറി എം.വി.സുബ്രഹ്മണ്യന് നമ്പൂതിരി നിര്‍വഹിച്ചു. ബ്രാഹ്മിന്‍സ് ഗ്രൂപ്പ് ചെയര്മാന് വി.വിഷ്ണു നമ്പൂതിരി, സഭയുടെ ജില്ലാ പ്രസിഡന്റ് വിനു മുരളി, സെക്രട്ടറി അഭിജിത്ത് പരമേശ്വര്‍, ട്രഷറര്‍ രജീഷ് കല്ലമ്പിള്ളി, സംസ്ഥാന കമ്മറ്റിയംഗം അഡ്വ.മധു നമ്പൂതിരി, കമ്മറ്റിയംഗങ്ങളായ വിജയന് രുദ്രന്, സുബ്രഹ്മണ്യന് നമ്പൂതിരി, ശോഭ മുരളി, വിജയന് കാടമറുക്, ബ്രാഹ്മിന്‍സ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു, മുന്‍ സെക്രട്ടറി ആദിത്യന് നമ്പൂതിരി, റിട്ട. പോലീസ് സൂപ്രണ്ട് രതീഷ് കൃഷ്ണന് ഐ.പി.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യോഗക്ഷേമ സഭയുടെ ആതുര ശുശ്രൂഷ നിധിയിലേക്ക് ബ്രാഹ്മിന്‍സ് ഗ്രൂപ്പിന്റെ സി.എസ്.ആര് ഫണ്ടില്‍ നിന്ന് സംഭാവന നല്‍കാനും തീരുമാനമെടുത്തതായി ബ്രാഹ്മിന്‍സ് ചെയര്മാന് വിഷ്ണു നമ്പൂതിരി അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)