Thodupuzha
ഏകദിന നിയമ ബോധന കാമ്പയിന് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/1600x960_134437-dlsa.jpg?resize=780%2C470&ssl=1?v=1631971314)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന നിയമ ബോധന കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം മുട്ടം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജും തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ നിക്സണ് എം. ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീന് പി.എ അധ്യക്ഷത വഹിച്ചു. അഡ്വ. പ്രിന്‍സ് ജെ. പാണനല് നിയമ ബോധന ക്ലാസ് നയിച്ചു. പഞ്ചായത്ത് സെക്രട്ടറി ലൗജി.എം. നായര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അരുണ്‍ ചെറിയാന് പൂച്ചക്കുഴി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ആശ. കെ. മാത്യു എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)