![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/Rape.jpg?resize=600%2C330&ssl=1?v=1711157641)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ചെറുതോണി : 12 കാരിയായ ബാലികക്ക് എതിരായ ലൈംഗികാതിക്രമകേസില്‍ ബന്ധുവിന് അഞ്ചു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും. പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവായ മേലുകാവ് സ്വദേശിയെ ആണ് ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ പ്രതിയും കുടുംബമായി താമസിച്ചു വരവേ പ്രതിയുടെ വീട്ടില്‍ തനിച്ചിരുന്നു ടി.വി കണ്ടുകൊണ്ടിരുന്ന കുട്ടിയോട് ലൈംഗികാതിക്രമം കാട്ടി എന്നാണ് കേസ്. 12 സാക്ഷികളെയും പതിമൂന്ന് പ്രമാണങ്ങളും പ്രോസീക്യൂഷന് കോടതി മുന്‍പാകെ ഹാജരാക്കി.
പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം കൂടാതെ അതിജീവിതയുടെ പുനരദിവസത്തിനായി 10000 രൂപ നല്കാന് ജില്ലാ ലീഗല്‍ സര്‍വിസ്സ് അതോറിറ്റിയോടും കോടതി നിര്‍ദ്ദേശിച്ചു. കാഞ്ഞാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേക്ഷണം നടത്തി കുറ്റപത്രം നല്കിയ കേസില്‍ സിബി എന്‍. തങ്കപ്പനാണ് അന്വേഷണം നടത്തിയത് . ലൈസണ്‍ ഓഫീസര്‍ ആഷ പി കെ, സിവില്‍ പോലീസ് ഓഫീസര്‍ ജെയ്സണ്‍ തുടങ്ങിയവര്‍ പ്രോസീക്യൂഷനെ സഹായിച്ചു. സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)