![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/Manifesto5042023.webp?resize=650%2C345&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ന്യൂഡല്‍ഹി : ജാതി സെന്‍സസ് നടപ്പാക്കുമെന്ന് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. എസ്സി,എസ്ടി, ഒബിസി സംവരണം ഉയര്‍ത്താന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരും. കോണ്ട്രാക്റ്റ് സംവിധാനം അവസാനിപ്പിച്ച് എല്ലാ തസ്തികയിലും സ്ഥിരനിയമനം കൊണ്ടുവരുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പി.ചിദംബരം, കെ.സി വേണുഗോപാല്‍ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തും. മുതിര്‍ന്ന പൗരന്മാര്ക്ക് യാത്രാ ഇളവുകള്‍ നടപ്പാക്കും. വാര്‍ധക്യകാല, വികലാംഗ പെന്ഷന് തുക ആയിരം രൂപയായി ഉയര്‍ത്തും. രാജസ്ഥാന് മാതൃകയില്‍ രാജ്യമാകെ 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. പാവപ്പെട്ടവര്‍ക്കായി മഹാലക്ഷ്മി പദ്ധതി നടപ്പാക്കും. ഇതിലൂടെ കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ എത്തും.കൂറുമാറ്റം തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരും. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും. കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതള്‍ക്കായി നീക്കി വയ്ക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)