സമ്മാനപ്പെരുമഴയുമായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ വോട്ട് വണ്ടി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/vottu-vandi.jpeg?resize=780%2C470&ssl=1?v=1712750456)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : തെരഞ്ഞെടുപ്പ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് കൈനിറയെ സമ്മാനം നേടാം. ഇടുക്കി ജില്ലാ ഭരണകൂടമാണ് തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ഓരോ ദിവസവും ഒരു ചോദ്യം വീതം സ്വീപ്പിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ജനങ്ങള്‍ക്ക് മുന്നിലെത്തും. ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം എസ്എംഎസ് വഴിയും കമന്റ് വഴിയും അറിയിക്കാം. യുവാക്കളെ, പ്രത്യേകിച്ച് കന്നി വോട്ട് ചെയ്യുന്നവരെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. ഓരോ ആഴ്ചയും ഏറ്റവും കൂടുതല്‍ ശരിയുത്തരം അയക്കുന്ന ആള്‍ക്ക് സമ്മാനം ലഭിക്കും. ഏപ്രില്‍ 25 വരെയാകും ചോദ്യങ്ങള്‍ ഉണ്ടാവുക .
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)