Thodupuzha
ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/images-3-6.jpeg?resize=480%2C470&ssl=1?v=1632144043)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സമൂഹത്തില്‍ ലഹരി ഉത്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി. ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷന് മുമ്പില്‍ നടന്ന ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് സുകുമാര്‍ അരിക്കുഴ അധ്യക്ഷത വഹിച്ചു. കലാകേന്ദ്ര പ്രസിഡന്റ് ആമ്പല്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം സെക്രട്ടറി സെബാസ്റ്റിയന് എബ്രഹാം, ജനകീയ പ്രതിരോധ സമിതി കണ്‍വീനര്‍ എന്‍. വിനോദ് കുമാര്‍, ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ബാബു ടി.കെ, എം.പി. സത്യന്, ബിജു നന്ദനത്ത് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)