Thodupuzha
സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണം: കേരള കോണ്‍ഗ്രസ് (എം)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/images-6-5.jpeg?resize=768%2C399&ssl=1?v=1632237675)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കാര്ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കൃഷി നാശവും നിമിത്തം പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ രൂപീകരിച്ച കാര്‍ഷിക കടാശ്വാസ കമ്മീഷന് കര്‍ഷകരായ വായ്പക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം അടിയന്തരമായി പുറപ്പെടുവിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മറ്റു പൊതുമേഖല, സ്വകാര്യ, ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിരിക്കുന്ന വായ്പകളുടെ കുടിശിക ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ തയാറാകണമെന്നും നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.ഐ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)