ChuttuvattomThodupuzha
തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്രത്തില്‍ കലവറ നിറയ്ക്കലും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/th.jpg?resize=780%2C470&ssl=1?v=1713597361)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊണ്ടിക്കുഴ: അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ അഷ്ടബന്ധ കലശ ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമായി. ക്ഷേത്രങ്കണത്തില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനവും കലവറ നിറയ്ക്കലും കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്ര ഭരണസമിതി ഖജാന്‍ജി കെ.എസ്. വിജയന് ഉദ്ഘാടനം ചെയ്തു. ആദ്യ സമര്‍പ്പണം വഴിയ്ക്കപുത്തന്പുരയില് അഞ്ജു രാജേഷ് നിര്‍വഹിച്ചു. ഭക്തജനങ്ങള്‍ക്ക് വിവിധ ദ്രവ്യങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു.
യോഗത്തില്‍ അഷ്ടബന്ധ കലശ ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.പി. പ്രശാന്ത് മാരിയില്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.കെ. ഗോപാലകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ എം.പി. വിജയന്, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പി.ജി. മുരളി പുതുമന, ക്ഷേത്രം പ്രസിഡന്റ് അനൂപ് ഒ.ആര്, സെക്രട്ടറി സി.റ്റി. സുഭാഷ്, വൈസ് പ്രസിഡന്റ് ജി. വിനോദ് വളയനാല് തുടങ്ങിയവര്‍ പങ്കെടുത്തു. 21 വരെയാണ് ചടങ്ങുകള്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)