നിര്‍മല കോളേജില്‍ അവധിക്കാല റോബോട്ടിക്സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/WhatsApp-Image-2024-05-18-at-10.38.37-AM.jpeg?resize=780%2C470&ssl=1?v=1716027620)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂവാറ്റുപുഴ നിര്‍മല കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ അവധിക്കാല റോബോട്ടിക്സ് വര്‍ഷോപ്പ് സംഘടിപ്പിച്ചു. മെയ് 15,16,17 തീയതികളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ക്രമീകരിച്ചിരുന്ന ശില്പശാല കുട്ടികളില്‍ ഭൗതികശാസ്ത്രം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഐഒടി എന്നിവയില്‍ അഭിനിവേശം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ആധുനിക കാലഘട്ടത്തിലെ പ്രധാന ചര്‍ച്ചയായ ഐഒടി എന്ന വിഷയത്തെ ആസ്വാദ്യകരമാക്കാന്‍ ശില്പശാലയ്ക്ക് സാധിച്ചു. പരീക്ഷണങ്ങളിലൂടെയും സിമുലേഷനുകളിലൂടെയും കുട്ടികളെ വിഷയങ്ങളില്‍ കൂടുതല്‍ പ്രഗല്ഭരാക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം.കീഠ, റോബോട്ടിക്സ് എന്നീ വിഷയങ്ങള്‍ സ്കൂള്‍ തലങ്ങളിലേക്കും എത്തിക്കാന്‍ ശ്രമിക്കും എന്ന് ശില്പശാലയ്ക്ക് നേതൃത്വം വഹിച്ച ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബോണി സാമുവല്‍ അഭിപ്രായപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)