അറക്കുളം വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/camp-19.jpg?resize=780%2C424&ssl=1?v=1716130888)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അറക്കുളം : അറക്കുളം വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അറക്കുളം സെന്റ് തോമസ് പഴയ പള്ളി പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് അറക്കുളം സെന്റ്. തോമസ് പള്ളി വികാരി ഫാ. സിറിയക്ക് പുത്തേട്ട് ഉദ്ഘാടനം ചെയ്തു. അറക്കുളം കോണ്‍ഫറന്‍സ് പ്രസിഡന്റ് തോമസ് കിഴക്കേലില്‍ അധ്യക്ഷത വഹിച്ചു. ഐഎംഎ ബ്ലഡ് ബാങ്ക് പ്രതിനിധി ജയചന്ദ്രന്. എന്‍,വിന്‍സെന്റ് ഡി പോള്‍ മൂലമറ്റം ഏരിയ പ്രസിഡന്റ് ബെന്നി തോട്ടപ്പള്ളി, സെന്റ് തോമസ് പള്ളി കമ്മിറ്റി ഭാരവാഹികളായ ആന്റണി വെച്ചൂര്‍, ജോണി മഞ്ഞക്കുന്നേല്‍, വിന്‍സെന്റ് ഡി പോള്‍ സെക്രട്ടറി റോബര്‍ട്ട് തെക്കേല്‍, ക്രിസ് കിണറ്റുകര എന്നിവര്‍ പ്രസംഗിച്ചു. വിന്‍സെന്റ് ഡീപോള്‍ ഭാരവാഹികളയായ ജെറിഷ് മൈലാടൂര്‍, തോമസ്കുട്ടി മുണ്ടയക്കാട്ട്, തോമസ് കല്ലന്‍പ്ലാക്കല്‍, ജാക്സണ് നടുവിലെ കിഴക്കേല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)