ട്രെയിനില്‍നിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/Capture-6.jpg?resize=513%2C199&ssl=1?v=1717291031)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വണ്ണപ്പുറം: യാത്രയ്ക്കിടെ ട്രെയിനില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. വണ്ണപ്പുറം പച്ചിലക്കവല പുത്തന്‍പുരയ്ക്കല്‍ ലാലപ്പന് ഫ്രാന്‍സിസിന്റെ മകന് ഫ്രാന്‍സിസ് ലാല്‍ (ലിന്‍സ്-25) ആണ് മരിച്ചത്. കഴിഞ്ഞ 25ന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു ചങ്ങനാശേരിക്കുള്ള യാത്രയ്ക്കിടെ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണു പരിക്കേറ്റത്. ട്രെയിന്‍ പുറപ്പെട്ടതോടെ ചാടിയിറങ്ങിയപ്പോള്‍ തല വൈദ്യുതിപോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണു മരിച്ചത്. സംസ്കാരം നാളെ 10ന് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയില്‍. മാതാവ് സിബി പച്ചില എലിവാലുങ്കല്‍ കുടുംബാംഗം. സഹോദരന്: ലിയോണ്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)