ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ; ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി, ആദ്യ ഫല സൂചന 8.30ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/counting4-06-24.jpg?resize=650%2C345&ssl=1?v=1717464309)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. പുലർച്ചെ നാലിനുതന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 8.30 ഓടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. ഇത്തവണ സ്ട്രോംഗ് റൂമുകൾ രാവിലെ 5.30 ന് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്ട്രോംഗ് റൂമുകൾ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂർ മുന്നേയാക്കി.
റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂം തുറക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകളായിരിക്കും. ഇതിനായി നാലു മേശകൾ ഒരുക്കിയിട്ടുണ്ട്. തുടർന്നാകും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. സ്ട്രോംഗ് റൂമിൽനിന്ന് എത്തിച്ച വോട്ടിംഗ് യന്ത്രം സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിംഗ് സൂപ്പർവൈസർ വോട്ടിംഗ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്നുറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും. തുടർന്ന് വോട്ടുകൾ എണ്ണിത്തുടങ്ങും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)