പരിസ്ഥിതി വാരാചരണം: സമാപനം 11ന് മണക്കാട് സ്കൂളില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/22-05-2023-DEVE-DURABLE.jpg?resize=780%2C470&ssl=1?v=1717918957)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന പരിസ്ഥിതി വാരാചരണ പരിപാടിയുടെ സമാപനവും സംസ്ഥാനതല സെമിനാറും 11ന് രാവിലെ 9.30 മുതല്‍ മണക്കാട് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ദേശീയ ചെയര്മാന് മനോജ് ജോഹ്റി മുഖ്യാതിഥിയായി പങ്കെടുക്കും.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ വനവത്കരണത്തിലൂടെയുള്ള പോരാട്ടം എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറിന് സംസ്ഥാന എക്കോടൂറിസം ഡയറക്ടര്‍ രാജു കെ. ഫ്രാന്‍സീസ് നേതൃത്വം നല്‍കും. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന് സംസ്ഥാന പരിസ്ഥിതി സംരക്ഷണസമിതി, ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്, മണക്കാട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)