IdukkiLocal Live
ദേശീയ ദുരന്തനിവാരണ സേന ഇടുക്കിയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/92217827-ce91-45ef-a80f-95a37800a3ec.jpg?resize=780%2C470&ssl=1?v=1719057390)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി മുപ്പത്തിയഞ്ച് അംഗ ദേശീയ ദുരന്തനിവാരണ സേന ( എന്‍ഡിആര്‍എഫ് ) ഇടുക്കിയിലെത്തി. ടീം കമാണ്ടര്‍ അര്‍ജുന്‍പാല്‍ രാജ് പുത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കളക്ടറേറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, കലക്ടര്‍ ഷീബ ജോര്‍ജ്ജ്, എഡിഎംബി ജ്യോതി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. വെളാപ്പാറയിലെ വനംവകുപ്പിന്റെ ഐ ബി യും ഡോര്‍മെറ്ററിയുമാണ് തത്കാലം ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)