Local LiveVannappuram
കാലവര്‍ഷക്കെടുതി : തലയ്ക്കു മീതെ ഭീഷണിയായി ഭീമന് പാറ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/Capture-72.jpg?resize=519%2C200&ssl=1?v=1719542452)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വണ്ണപ്പുറം: നിര്‍ധന കുടുംബത്തിന്റെ വീടിനു ഭീഷണിയായി സമീപത്തെ കൂറ്റന്പാറക്കൂട്ടം. വണ്ണപ്പുറം പഞ്ചായത്തിലെ മുട്ടുകണ്ടത്ത് മേരി ജോര്‍ജും കുടുംബവുമാണ് ഭീമന് പാറയുടെ ഭീഷണിയില്‍ കഴിയുന്നത്. ശക്തമായ മഴയില്‍ പാറയുടെ ചുവട്ടിലെ മണ്ണ് ഇടിയുന്നതാണ് ഇവരെ ഏറെ ഭീതിയിലാഴ്ത്തുന്നത. ഏതാനും മാസം മുമ്പ് ഇതിനു സമീപം നിന്ന മറ്റൊരു പാറ അടര്‍ന്നു വീണ് വീടിനു തകരാര്‍ സംഭവിച്ചിരുന്നു. കൂടാതെ പ്രളയ സമയത്തും കല്ലുകള്‍ ഉരുണ്ടു വന്ന് വീടിനും കിണറിനും കേടുപാട് പറ്റിയതായും മഴയുള്ള സമയത്ത് ഉറങ്ങാന്‍ പോലും കഴിയാത്ത വിധത്തിലാണ് ഭീതിയോടെ കഴിയുന്നതെന്നും ഇവര്‍ പറഞ്ഞു. പഞ്ചായത്തും ജില്ലാ കളക്ടറും ഇടപെട്ട് പാറ പൊട്ടിച്ചു നീക്കി ഭീഷണിയൊഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)