കെപിഎസ്ടിഎ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/8e686391-fa38-4ce0-bcf5-91d113231856.jpeg?resize=650%2C345&ssl=1?v=1719716931)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: അശാസ്ത്രീയമായ അക്കാദമിക് കലണ്ടര്‍ പിന്‍വലിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന് ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് വി.കെ. ആറ്റ്ലി അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.എം. നാസര്‍, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാര്‍, ബിജോയ് മാത്യു, ജോര്‍ജ് ജേക്കബ്, ജില്ലാ സെക്രട്ടറി ജോബിന് കളത്തിക്കാട്ടില്‍, ജില്ലാ ട്രഷറര്‍ ജോസ് കെ. സെബാസ്റ്റ്യന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ ജോയ് ആന്‍ഡ്രൂസ്, സജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. അധ്യാപികമാരടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)