Thodupuzha
തട്ടക്കുഴയില്‍ ചാപ്പല്‍ കൂദാശ
തട്ടക്കുഴ: പന്നൂര് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴില്‍ തട്ടക്കുഴയില്‍ പണി പൂര്‍ത്തിയായ പരി.ദൈവമാതാവിന്റെ നാമത്തിലുള്ള ചാപ്പലിന്റെ
കൂദാശയും ബലിയര്‍പ്പണവും എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. ചാപ്പലിന്റെ കൂദാശ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യുസ് മാര്‍ ഈവാനിയോസ് നിര്‍വഹിക്കും. എട്ടിന് വൈകിട്ട് 6.15 ന് സന്ധ്യാപ്രാര്‍ഥന, 8.30ന് ആശീര്‍വാദം, 8.45 ന് സ്നേഹവിരുന്ന്. ഒന്‍പതിന് രാവിലെ 7.45 ന് പ്രഭാത പ്രാര്‍ഥന, 8.15 ന് വി.കുര്‍ബാന, 10.30 ന് ആശീര്‍വാദം.