Thodupuzha
റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്
തൊടുപുഴ: സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 21, 22 തീയതികളില്‍ തിരുവനന്തപുരം – കോവളം ബൈപാസ് റോഡില്‍ വച്ച് നടക്കും. 12 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ജില്ലാ ടീമിന്റെ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447173843 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് 14ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈക്ലിംഗ് അസോസിയേഷന് സെക്രട്ടറി അറിയിച്ചു.