Thodupuzha
എന്‍.എസ്.എസ് തൊടുപുഴ യൂണിയന് വാര്‍ഷികം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/IMG-20211026-WA0029.jpg?resize=780%2C470&ssl=1?v=1635260118)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ 71- ാം വാര്‍ഷികം പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. 2020-21 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് – ചെലവ് കണക്കും യോഗത്തില്‍ പാസാക്കി. 2021 -22 ലേക്കുള്ള 55,09,514 രൂപ വരവും, 55,06,703 രൂപ ചെലവും 2811 രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചുകൊണ്ടുള്ള ബജറ്റ് യൂണിയന് സെക്രട്ടറി കെ.ആര്. ജയപ്രകാശ് അവതരിപ്പിച്ചു. വിവിധ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, മുന്‍തൂക്കം നല്‍കികൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. യൂണിയന് വൈസ് പ്രസിഡന്റ് ധര്‍മ്മാംഗദകൈമള്‍, സെക്രട്ടറി കെ.ആര്.ജയപ്രകാശ്, വിവിധി കരയോഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)